മെഴ്‌സികുട്ടൻ സ്‌പോർട്ട്‌സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കും

സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മേഴ്‌സിക്കുട്ടൻ രാജിവെക്കും. സിപിഎംആവശ്യപ്പെട്ടത് പ്രകാരമാണ് രാജി. വൈസ് പ്രസിഡന്റിനോടും 5 സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളോടും രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടിടുണ്ട്.

കായിക മന്ത്രി വി.അബ്ദുറഹിമാനുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് പാർട്ടി രാജി ആവശ്യപ്പെട്ടത് എന്നാണ് സൂചന. 2019ൽ ടി.പി ദാസന്റെ പിൻഗാമിയായാണ് മേഴ്‌സിക്കുട്ടൻ സ്‌പോർട്ട്‌സ് കൗൺസിലിന്റെ തലപ്പത്തേക്ക് വരുന്നത്. കായികതാരം തന്നെ സ്‌പോർട്ട് കൗൺസിലിന്റെ തലപ്പത്തുണ്ടാവണം എന്ന മുൻ കായികമന്ത്രി ഇ.പി ജയരാജന്റെ നിർദേശപ്രകാരമായിരുന്നു നിയമനം.

Be the first to comment

Leave a Reply

Your email address will not be published.


*