വനിതാ ഐപിഎല്‍ താരലേലം: സ്‌മൃതി മന്ഥാനയെ സ്വന്തമാക്കി ബാംഗ്ലൂര്‍; ഹര്‍മന്‍പ്രീത് മുംബൈയില്‍

മുംബൈ: വനിതാ ഐപിഎല്ലിലെ താരലലേത്തില്‍  ഇന്ത്യന്‍ താരം സ്മൃതി മന്ഥാനയെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 3.40 കോടി രൂപക്കാണ് സ്മൃതിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. അവസാന റൗണ്ട് വരെ സ്മൃതിക്കായി മുംബൈ ഇന്ത്യന്‍സ് രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവില്‍ 3.40 കോടിക്ക് ആര്‍സിബി മന്ഥാനയെ ടീമിലെത്തിച്ചു.  അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കായിരുന്നു ലേലം

ഇന്ത്യന്‍ ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിനായും ശക്തമായ ലേലം വിളി നടന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തുടക്കത്തില്‍ ഹര്‍മന്‍പ്രീതിനായി രംഗത്തുവന്നു. എന്നാല്‍ ഒരു കോടി കടന്നതോടെ ബാംഗ്ലൂര്‍ പിന്‍മാറി. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സാണ് ഹര്‍മന്‍പ്രീതിനായി മുംബൈക്കൊപ്പം മത്സരിച്ചത്. ഒടുവില്‍ 1.80 കോടി രൂപക്ക് മുംബൈ ഹര്‍മനെ ടീമിലെത്തിച്ചു.

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ എലീസ് പെറി 1.70 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയായിരുന്നു. മറ്റൊരു ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ആഷ്‌ലീ ഗാർഡ്‌നറെ 3.2 കോടി രൂപയ്ക്കാണ്  ഗുജറാത്ത് ജയന്റ്‌സ് സ്വന്തമാക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*