വെള്ളത്തിനടിയിലെ ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ദക്ഷിണാഫ്രിക്കൻ ദമ്പതികൾ. വാലെന്റൈൻസ് ദിനത്തിൽ പൂക്കൾക്കും ചോക്ലേറ്റുകൾക്കും പകരം ദമ്പതികളായ മൈൽസ് ക്ലൂട്ടിയറും ബെത്ത് നീലും പരസ്പരം ചുംബിച്ചു ലോക റെക്കോഡ് നേടാൻ തീരുമാനിക്കുകയായിരുന്നു. മാലിദ്വീപിലെ ലക്സ് സൗത്ത് അരി അറ്റോൾ റിസോർത്തിലെ സ്വിമ്മിങ് പൂളിലാണ് റെക്കോർഡ് നേടിയ ചുംബന രംഗം അരങ്ങേറിയത്. നാല് മിനിട്ടും ആറ് സെക്കന്റും നീണ്ടു നിന്ന ഈ രംഗം മാലിദ്വീപിലെ മികച്ച അണ്ടർവാട്ടർ വീഡിയോഗ്രാഫർമാരിൽ ഒരാളായ സൈഡ് ദി ഷാർക്ക് ആണ് റെക്കോർഡ് ചെയ്തത്.
13 വർഷം മുമ്പ് സ്ഥാപിച്ച മൂന്ന് മിനിറ്റും 24 സെക്കൻഡും എന്ന ഗിന്നസ് റെക്കോർഡാണ് മൈൽസും നീലും തകർത്തത്. ഇവരുടെ ഗിന്നസ് റെക്കോർഡ് നേടാനുള്ള ശ്രമം കാണാൻ നിരവധി കാഴ്ചക്കാരും റിസോർട്ടിൽ എത്തിയിരുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ, “അവരുടെ പ്രണയം സമുദ്രമായിരുന്നതിനാൽ ഈ ലവ്ബേർഡുകൾ പുതിയ അണ്ടർവാട്ടർ ചുംബന റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നു” എന്ന തലവാചകത്തോടെ ചുംബന രംഗത്തിന്റെ വീഡിയോ പങ്കു വെച്ചു.
മൈൽസ് ക്ലൂട്ടിയറും ബെത്ത് നീലും അഞ്ച് വർഷം മുമ്പ് ബെർമുഡയിൽ വെച്ചാണ് കണ്ടുമുട്ടിയത്. നിലവിൽ ഒന്നര വയസ്സുള്ള മക്കളുമൊത്ത് ദക്ഷിണാഫ്രിക്കയിലാണ് ഇരുവരും താമസിക്കുന്നത്.
These lovebirds set a new underwater kiss record since their joint love was the ocean 🌊❤️️ pic.twitter.com/ZF16onFfXf
— Guinness World Records (@GWR) February 14, 2023
Be the first to comment