നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ വോട്ടെടുപ്പ് തുടങ്ങി. അറുപത് സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന ത്രിപുരയിൽ വോട്ടിങ്ങിനായി 3, 327 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്.28 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. രാവിലെ തന്നെ മികച്ച പോളിങാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രേഖപ്പെടുത്തുന്നത്. പ്രചാരണത്തില്‍ തന്നെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇടത് പാര്‍ട്ടികള്‍ 47 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് 13 മണ്ഡലങ്ങളിലും മത്സരിക്കുമ്പോള്‍ ബിജെപി 55 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. സഖ്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസിനും സിപിഐഎമ്മിനും അഗ്നിപരീക്ഷണമാണ് ഈ തെരഞ്ഞെടുപ്പ്. ഗോത്ര പാര്‍ട്ടിയായ തിപ്ര മോത 42 സീറ്റുകളില്‍ ആണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. വോട്ടെണ്ണല്‍ നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങള്‍ക്കൊപ്പം മാര്‍ച്ച് രണ്ടിന് നടക്കും.
Be the first to comment