കോട്ടയം ജില്ലയിൽ നാല് അക്ഷയ കേന്ദ്രങ്ങൾക്കു കൂടി ഐ.എസ്.ഒ. അംഗീകാരം ലഭിച്ചു. കൊഴുവനാൽ മേവിടയിലെ കെ.എം. ആകാശ് (ലൊക്കേഷൻ കോഡ് KTM 217), തലപ്പലം പ്ലാശനാലെ സി.എസ്. ബീന (KTM 010), വെള്ളൂരിലെ മനോജ് സി. തോമസ് (KTM 049), പായിപ്പാട് ദീപ എസ്. നായർ (KTM 091),എന്നീ സംരംഭകരുടെ അക്ഷയ കേന്ദ്രങ്ങൾക്കാണ് പുതുതായി ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ചത്. അക്ഷയകേന്ദ്രങ്ങൾക്കുള്ള ഐ.എസ്.ഒ. സർട്ടിഫിക്കറ്റുകൾ കോട്ടയം ജില്ലാ കളക്ടർ പി. കെ. ജയശ്രീ കൈമാറി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച അക്ഷയ കേന്ദ്രങ്ങളുള്ള ജില്ലയായി കോട്ടയം മാറി. ജില്ലയിൽ 11 അക്ഷയ കേന്ദ്രങ്ങൾക്കാണ് ഇതുവരെ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാരുടെ ലഭ്യത, പൊതുജനങ്ങളോടുള്ള പെരുമാറ്റം, രജിസ്റ്ററുകൾ, സേവനം ലഭ്യമാകുന്നതിന് എടുക്കുന്ന സമയം, പരാതികൾ പരിഹരിക്കൽ, സേവന പുരോഗതി വിലയിരുത്തിൽ, പരാതി വിലയിരുത്തൽ, യോഗങ്ങൾ, നൽകുന്ന രസീതുകൾ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് അക്ഷയ കേന്ദ്രങ്ങൾക്ക് ക്വാളിറ്റി മാനേജ്‌മെന്റിൽ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നൽകുന്നത്.
Be the first to comment