ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടി ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച ദിനം ഇന്ന്. 2010 ഫെബ്രുവരി 24 ന് ദക്ഷിണാഫ്രിക്കെതിരെ നടന്ന മത്സരത്തിലാണ് മാസ്റ്റർ ബ്ലാസ്റ്റർ ലോക ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു നാഴികല്ല് കൂടി കുറിച്ചത്. 147 പന്തിൽ 25 ഫോറുകളും മൂന്ന് സിക്സറുകളും നേടിയാണ് സച്ചിൻ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയത്.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 401 റൺസാണ് അന്ന് ടീം ഇന്ത്യ നേടിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ എ.ബി.ഡിവില്ലേഴ്‌സ് മാത്രമാണ് ഗ്വാളിയോറിൽ നടന്ന മത്സരത്തിൽ തിളങ്ങിയത്. സച്ചിന് ശേഷം രോഹിത് ശർമ, വീരേന്ദർ സെവാഗ്, ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ എന്നീ ഇന്ത്യൻ താരങ്ങളും ഏകദിന ഇരട്ടസെഞ്ച്വറി നേടിയിട്ടുണ്ട്.
🗓️ #OnThisDay in 2010
🆚 South Africa2⃣0⃣0⃣* 🫡
Relive the moment when the legendary @sachin_rt became the first batter in Men's ODIs to score a double century 👏👏pic.twitter.com/F1DtPm6ZEm
— BCCI (@BCCI) February 24, 2023
Be the first to comment