ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്; സമയപരിധി വീണ്ടും നീട്ടി

സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുളള സമയപരിധി നീട്ടി. ഭക്ഷ്യസുരക്ഷാ ഹെല്‍ത്ത് കാര്‍ഡിലുള്ള നിയമനടപടികള്‍ ഒരു മാസത്തേക്ക് കൂടി നീട്ടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഹോട്ടല്‍ റസ്റ്ററന്റ് സംഘടനാ പ്രതിനിധികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നല്‍കിയത്.

ഹെല്‍ത്ത് കാര്‍ഡ് എത്രപേര്‍ എടുത്തു എന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്  പരിശോധന നടത്തും. ഇത് മൂന്നാം തവണയാണ് കാര്‍ഡ് എടുക്കുന്നതിനുളള സമയപരിധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ല. അതിനാല്‍ ഈ കാലാവധിക്കുള്ളില്‍ തന്നെ നിയമപരമായി എല്ലാവരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*