കേരളത്തിന്റെ വ്യവസായ വികസനത്തിനായി സഹകരണ വ്യവസായ വകുപ്പുകളുടെ സംയുക്തപദ്ധതി വരുന്നു. പദ്ധതി സംബന്ധിച്ച് സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ, വ്യവസായ മന്ത്രി പി രാജീവുമായി ചർച്ച നടത്തി. വനിതാ വ്യവസായ യൂണിറ്റുകൾ, സഹകരണ ഇൻഡസ്ട്രിയൽ പാർക്കുകൾ, മെയിഡ് ഇൻ കേരള ഉത്പന്നങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിലൂടെ വിപണി എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
യോഗത്തിൽ രണ്ടു വകുപ്പുകളിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വനിതാ വ്യവസായ സഹകരണ സംഘങ്ങളെ മെച്ചപ്പെടുത്തി വ്യവസായ യൂണിറ്റുകളാക്കി മാറ്റിക്കൊണ്ടാണ് വനിതാ സംരഭങ്ങളുടെ ശാക്തീകരണം നടപ്പിലാക്കുക. ഇക്കാര്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു.
Be the first to comment