കൈറ്റ് വിക്ടേഴ്‌സിൽ പത്ത്, പ്ലസ് ടു കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് ലൈവ് ഫോൺ-ഇൻ ക്ലാസുകൾ മാ‍‍ർച്ച് 4 മുതൽ

കൈറ്റ് വിക്ടേഴ്‌സിൽ പൊതുപരീക്ഷ എഴുതുന്ന എസ്.എസ്.എൽ.സി.പ്ലസ് ടു കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ മാർച്ച് 4 മുതൽ ആരംഭിക്കുന്നു. ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ 07.30 വരെ പത്താം ക്ലാസ് ഫിസിക്‌സും ഞായർ രാവിലെ 10 മുതൽ 5 വരെ പത്താം ക്ലാസിലെ സോഷ്യൽ സയൻസ്ബയോളജികെമിസ്ട്രിഗണിതം എന്നീ വിഷയങ്ങളുടെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ലൈവ് സെഷനാണ് നടത്തുന്നത്.

വൈകുന്നേരം 6 മുതൽ 7.30 വരെ പ്ലസ് ടു ഗണിതമായിരിക്കും തത്സമയം സംപ്രേഷണം ചെയ്യുക. ആറാം തീയതി ഉച്ചയ്ക്ക് 12 മുതൽ പത്താം ക്ലാസിന്റെ ഇംഗ്ലീഷ്ഹിന്ദി എന്നിവയാണ്. വൈകുന്നേരം 4 മുതൽ 07.30 വരെ പ്ലസ് ടു ഇക്കണോമിക്‌സ്ഫിസിക്‌സ് എന്നീ വിഷയങ്ങളും എട്ടാം തീയതി രാവിലെ 10 മണിയ്ക്ക് എസ്.എസ്.എൽ.സി. മലയാളവും ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 07.30 വരെ പ്ലസ് ടു ബോട്ടണിസുവോളജിപൊളിറ്റിക്കൽ സയൻസ്ഇംഗ്ലീഷ്മലയാളം വിഷയങ്ങളും ഒമ്പതാം തീയതി രാവിലെ 10 മുതൽ രാത്രി 07.30 വരെ പ്ലസ് ടു ഹിസ്റ്ററിഅക്കൗണ്ടൻസികമ്പ്യൂട്ടർ ആപ്ലിക്കേഷൻകെമിസ്ട്രിബിസിനസ് സ്റ്റഡീസ് എന്നിവയും പത്താം തീയതി രാവിലെ 10 മുതൽ 11.30 വരെ പ്ലസ് ടു ഹിന്ദിയുമാണ് തത്സമയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പത്ത്പ്ലസ് ടു പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തിൽ എൺപതിലധികം റിവിഷൻ ക്ലാസുകൾ youtube.com/itsvicters ചാനലിൽ ലഭ്യമാണ്. ലൈവ് ഫോൺ-ഇൻ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോൾഫ്രീ നമ്പർ: 18004259877.

Be the first to comment

Leave a Reply

Your email address will not be published.


*