വനിതാ ഐപിഎല്‍; ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് കൂറ്റൻ ജയം

മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ മുംബൈ ഇന്ത്യന്‍സ് കൂറ്റന്‍ ജയത്തോടെ അരങ്ങേറി. ഗുജറാത്ത് ജെയന്റ്സിനെതിരെ 143 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 15.1 ഓവറില്‍ 64ന് എല്ലാവരും പുറത്തായി. സൈക ഇഷാക് നാല് വിക്കറ്റ് വീഴ്ത്തി. നതാലി സ്‌കിവര്‍, അമേലിയ കെര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (30 പന്തില്‍ 65) അര്‍ധ സെഞ്ചുറിയാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹെയ്‌ലി മാത്യൂസ് (47) കെര്‍ (45) മികച്ച പ്രകടനം പുറത്തെടുത്തു.

ബൗളിംഗ് നിരയുടെ തകർച്ചയെ തുടർന്ന് കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് ആദ്യ അഞ്ച് ഓവറുകളിൽ നഷ്ടമായത് നാല് വിക്കറ്റുകളാണ്‌. ക്യാപ്റ്റൻ ബേത്ത് മൂണി റിട്ടയർഡ് ഹാർട്ടായതോടെ ഗുജറാത്ത് വീണു. ബേത്ത് മൂണിക്കൊപ്പം ഹാർലീൻ ഡിയോൾ, ഗാർഡ്നർ, തനുജ കൻവർ എന്നിവർക്കും ഒരു റൺ പോലും നേടാൻ സാധിച്ചില്ല. ഇരട്ടയക്കം കടന്നത് ഹേമലതയും മോണിക്ക പട്ടേലും മാത്രമാണ്. 

 

Be the first to comment

Leave a Reply

Your email address will not be published.


*