കടുത്ത ചൂടിൽ നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാം, കരുതൽ വേണം; മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ചിക്കൻപോക്സ്വയറിളക്ക രോഗങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത വേണം. സൂര്യാതപമേൽക്കാനുള്ള സാധ്യതയുള്ളതിനാൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കെട്ടിടങ്ങൾക്ക് പുറത്ത് ജോലി ചെയ്യുന്നവർ സമയക്രമം കർശനമായി പാലിക്കണം. രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ സമയം നേരിട്ടുള്ള വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പനി നിരീക്ഷണം ശക്തമാക്കാനും ഫീൽഡുതല പ്രവർത്തനങ്ങളുടെ റിപ്പോർട്ടിംഗ് കൃത്യമായി നടത്താനും നിർദേശം നൽകി. ശക്തമായ പനിതൊണ്ടവേദനചുമ എന്നീ രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ഇൻഫ്ളുവൻസ് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ഡോക്ടർമാർക്ക് നിർദേശം നൽകി. വയനാട്കോഴിക്കോട്മലപ്പുറംതൃശൂർഎറണാകുളം ജില്ലകളിൽ മുൻകൂട്ടി നിപ പ്രതിരോധ ജാഗ്രത നിർദേശം നൽകണമെന്നും മന്ത്രി നിർദേശിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*