കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ ബോംബ് ഭീഷണി

കോട്ടയം:  കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ ബോംബ് ഭീഷണി. ബസ് സ്റ്റാൻഡിൽ മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സ്റ്റേഷൻ മാസ്റ്ററുടെ മുറിയോട് ചേ‍ർന്ന് നിലത്തുനിന്ന് കത്ത് കിട്ടിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുതൽ കോട്ടയം എസ്പി വരെയുള്ളവരെ അഭിസംബോധന ചെയ്തായിരുന്നു കത്ത്. രണ്ട് കത്താണ് സ്റ്റാന്റിൽ നിന്ന് ലഭിച്ചത്. ഒന്ന് മറ്റൊന്നിന്റെ ഫോട്ടോസ്റ്റാറ്റ് പകർപ്പായിരുന്നു. 10- 3 -2023 എന്ന തീയതിയാണ് കത്തിൽ നൽകിയിരിക്കുന്നത്. 

പൊലീസ് പ്രാഥമിക പരിശോധന നടത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വ്യക്തമാക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്നുണ്ട്. ഈ സാഹചര്യത്തിൽ കോട്ടയത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*