അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

അതിരമ്പുഴ : 2023-2024 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുളള അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.വി . ബിന്ദു ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 2023-24 വികസന രേഖ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവ്വഹിച്ചു . പദ്ധതിരേഖ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിപ്രകാശ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെയിംസ് കുര്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അന്നമ്മ മാണി , ആൻസ് വർഗ്ഗീസ്, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫസീന സുധീർ , ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ ജയിംസ് തോമസ്, സെക്രട്ടറി മിനി മാത്യു, സീനിയർ ക്ലർക്ക് രാജ്മോഹൻ കെ.എസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഉല്‍പാദന മേഖലയില്‍ 1,40, 52559 രൂപയും , വനിത ഘടക പദ്ധതിക്ക് 54, 20,000 രൂപയും കുട്ടികള്‍ ,ഭിന്നശേഷിക്കാര്‍ 15,00000 രൂപായും, വയോജന പദ്ധതിക്കായി 14,75,000 രൂപയും സേവന മേഖലയ്ക്ക് 9,94,0415 2 രൂപയും , പശ്ചാത്തല മേഖലയ്ക്ക് 9,68,42740 രൂപയും ഉള്‍പ്പെടെ ആകെ 21,02, 95451 രൂപയുടെ പദ്ധതികളാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വികസന രേഖയില്‍ അവതരിപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*