കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി മുടി മുറിച്ചു നൽകി: വീഡിയോ

അതിരമ്പുഴ:  വനിതാദിനാചരണത്തോടനുബന്ധിച്ച് കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി മുടി മുറിച്ചു നൽകി. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി ഇടവകയുടെ കീഴിലുള്ള സെന്റ് റീത്താസ് കുരിശുപള്ളിയിലെ യുവദീപ്തി- എസ്എംവൈഎം മാതൃവേദി സൺഡേസ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  വനിതകൾ മുടി മുറിച്ചു നല്കിയത്. സർഗ്ഗക്ഷേത്രയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കാൻസർ രോഗികൾക്കായുള്ള വിഗ് നിർമാണത്തിനാണ് വനിതകൾ മുടി നൽകിയത്.

ഗോപിക ബൈജു  പാക്കുപറമ്പിൽ, സോഫി ജോഷി മുട്ടത്തെട്ട്, റോസമ്മ ജോയി നടയ്ക്കൽ, ഹെവൻലി നോബിൾ, ലിയ ബിനു പുളിങ്കാലയിൽ, പ്രിയ കടവൻ കാരിക്കൊമ്പിൽ, ജിൻസി ജെ നടയ്ക്കൽ, അനീഷാ തങ്കച്ചൻ കളരിയ്ക്കൽ, അലീന തങ്കച്ചൻ കളരിയ്ക്കൽ, അനന്യ സതീഷ് മടപ്പള്ളിൽ തുടങ്ങി പതിമൂന്നോളം വനിതകളാണ് മുടി ദാനം ചെയ്‌തത്‌.

സർഗ്ഗക്ഷേത്ര പ്രതിനിധി ഫാ. സിജോ ചേനാടൻ സിഎംഐയ്ക്ക് ഫൊറോന വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ മുടി കൈമാറി. യുവദീപ്തി എസ്എംവൈഎമ്മിന്റെയും മാതൃവേദിയുടെയും പ്രവർത്തനവർഷ ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടന്ന വനിതാ ദിനാചരണത്തിൽ യൂണിറ്റിലെ ഏറ്റവും പ്രായമായ അമ്മമാരായ ഏലമ്മ ചാക്കോ കീഴേടത്ത്, മറിയം ജോസഫ് ചെമ്പനാനിയിൽ എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തു. റീത്ത യൂണിറ്റ് ഡയറക്ടർ ഫാ. സാജൻ പുളിക്കൽ എല്ലാവർക്കും ആശംസകൾ നേർന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*