കോട്ടയം: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സാമൂഹിക സുരക്ഷാ പദ്ധതികളായ എപിവൈ, പി.എംജെജെബിവൈ, പിഎംഎസ്ബിവൈ എന്നിവ ജില്ലയിലെ എല്ലാവരിലേക്കും എത്തിക്കുന്ന ‘ഒപ്പം – കൂടെയുണ്ട് കരുതലായ്’ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ പി കെ ജയശ്രീ നിർവഹിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജർ അലക്സ് മണ്ണൂരാൻപറമ്പിൽ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, ആർ.ബി.ഐ. എൽ.ഡി.ഒ എ.കെ. കാർത്തിക്, നബാർഡ് എ.ജി.എം. റെജി വർഗീസ്, ആർസെറ്റി ഡയറക്ടർ സുനിൽ ദത്ത്, സർക്കാർ വകുപ്പ് പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.
ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലും ജില്ലാ കളക്ടർ പങ്കെടുത്തു. കോട്ടയം ജില്ലയിൽ ഈ സാമ്പത്തികവർഷം ഡിസംബർ വരെ വിവിധ ബാങ്കുകൾ നൽകിയത് 15,232 കോടി രൂപയുടെ വായ്പയാണ്. കാർഷിക മേഖലയിൽ 5,876 കോടിയും സൂഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ 2,325 കോടിയും വിദ്യാഭ്യാസ, ഭവനവായ്പ അടങ്ങുന്ന മറ്റു മുൻഗണന മേഖലയിൽ 964 കോടി വ്യക്തിഗത വായ്പ, വാഹന വായ്പ എന്നിവ അടങ്ങുന്ന മുൻഗണനേതര വിഭാഗത്തിൽ 6,066 കോടി രൂപയും വായ്പ നൽകി. ബാങ്കുകൾ മൊത്തം വിതരണം ചെയ്ത വായ്പയിൽ 9,166 കോടി രൂപ മുൻഗണന വിഭാഗത്തിലാണ്. ജില്ലയിലെ ബാങ്കുകളുടെ മൊത്തം വായ്പാ നീക്കിയിരിപ്പ് 30,782 കോടിയും നിക്ഷേപ നീക്കിയിരിപ്പ് 59,126 കോടിയുമാണ്.
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വൈദ്യുതി വിതരണരംഗത്ത് മാറ്റം സൃഷ്ടിക്കുന്ന കെ.എസ്.ഇ.ബി.യുടെ കോട്ടയം ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാടിനു സമർപ്പിക്കും. ഉച്ചയ്ക്ക് 12ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത […]
കോട്ടയം: മകരവിളക്ക് ഉത്സവത്തിന്റെ തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി കെഎസ്ആർടിസി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ കോട്ടയം, എരുമേലി എന്നിവിടങ്ങളിൽനിന്ന് കൂടുതൽ സർവീസുകൾ കെഎസ്ആർടിസി ഏർപ്പെടുത്തും. മണ്ഡലകാലത്ത് 50 ബസുകളാണ് കോട്ടയത്തുനിന്ന് സർവീസ് നടത്തിയത്. ഇത് കൂടാതെ തിരക്കുള്ള വാരാന്ത്യങ്ങളിൽ പത്ത് ബസുകളും സ്പെഷ്യൽ ട്രെയിനുകൾ വരുന്ന സമയങ്ങളിൽ ലൈനിലുള്ള ബസുകളും […]
കോട്ടയം: കൂടിയും കുറഞ്ഞും പെയ്യുന്ന മഴയിൽ വിറങ്ങലിച്ച് കോട്ടയം. താത്കാലിക ആശ്വാസം നൽകി ഇടയ്ക്ക് കുറയുന്നുണ്ടെങ്കിലും തുടർന്ന് എത്തുന്ന അതിശക്തമായ മഴ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. മഴയ്ക്കൊപ്പം ഇടിയും മിന്നലും കൂടിയായതോടെ വ്യാപക നാശത്തിനൊപ്പം ഭീതിയും വിട്ടൊഴിയുന്നില്ല. ശനിയാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ 141.4 മില്ലി മീറ്റർ […]
Be the first to comment