ഏറ്റുമാനൂർ: എസ് എം എസ് എം പബ്ലിക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ലോകജലദിനം ആചരിച്ചു. ആഗോള താപനവും പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളും എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ കെ ബിനു പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. പി രാജീവ് ചിറയിൽ, മാധ്യമ പ്രവർത്തകൻ സെബാസ്റ്റ്യൻ വലിയകാല, ജെയിംസ് പുളിക്കൻ, വേണു പരമേശ്വരൻ, ടോണി ആന്റണി എന്നിവർ പ്രസംഗിച്ചു.
Related Articles
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം സംഘടിപ്പിച്ചു
ഏറ്റുമാനൂർ: അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത […]
Be the first to comment