കോട്ടയം : “പൗരത്വം ദേശീയത ” എന്ന വിഷയത്തിൽ കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ ചന്ദ്രബാബു സെമിനാർ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം ജി ശശിധരൻ മുഞ്ഞനാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ഡയറക്ടർ പ്രൊഫ. എം എച്ച് ഇല്ല്യാസ് സെമിനാറിൽ വിഷയാ അവതരണം നടത്തി.
സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി എം മാത്യു, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ ഡി ശിവൻ, മുൻ ജില്ലാ സെക്രട്ടറി പ്രൊഫ. കെ ആർ ചന്ദ്രമോഹനൻ,ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എസ് വിജയലക്ഷ്മി , താലൂക്ക് സെക്രട്ടറി സി ബാബു, താലൂക്ക് വൈസ് പ്രസിഡന്റ് തോമസ് പോത്തൻ, താലൂക്ക് ജോയിന്റ് സെക്രട്ടറി ഷൈജു തെക്കുംചേരി , താലൂക്ക് കമ്മറ്റിയംഗങ്ങളായ ഡോ. വി ആർ ജയചന്ദ്രൻ, ജി എൻ തങ്കമ്മ , കെ എ ശ്വാമള തുടങ്ങിയവർ പ്രസംഗിച്ചു.
Be the first to comment