കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ കരാറുകാരൻ സന്തോഷ് ഈപ്പന് ജാമ്യം. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ, പത്ത് തവണ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. നിലവിൽ ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു. ഇക്കാലമത്രയും അന്വേഷണവുമായി സഹകരിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്ന് സന്തോഷ് ഈപ്പന് കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്റെ ഈ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
Related Articles

ലൈഫ് മിഷൻ കോഴ കേസ്; എം ശിവശങ്കറിന്റെ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ലൈഫ് മിഷൻ കോഴ കേസില്‍ എം ശിവശങ്കറിന്റെ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളി. ശിവശങ്കർ ഏതു നിമിഷവും മരണപ്പെട്ടേക്കാം എന്ന് അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍ അത്തരം കാര്യങ്ങൾ മെഡിക്കല്‍ റിപ്പോർട്ടിലില്ലല്ലോയെന്ന് കോടതി ചോദിച്ചു. മെഡിക്കൽ റിപ്പോർട്ടിൽ സംശയം ഉണ്ടെന്നു ഇഡിയുടെ അഭിഭാഷകന് പറഞ്ഞു. അവസാന പരിഹാരമായാണ് ശസ്ത്രക്രിയ […]

ബസ് പെർമിറ്റിന് കൈക്കൂലി വാങ്ങിയ എറണാകുളം മുൻ ആർടിഒയ്ക്ക് ജാമ്യം
ബസിന് പെർമിറ്റ് നൽകാൻ മദ്യവും പണവും കൈക്കൂലിയായി ആവശ്യപ്പെട്ട കേസിൽ വിജിലൻസ് പിടികൂടിയ എറണാകുളം മുൻ ആർടിഒ ജെയ്സന് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് രണ്ട് ഏജന്റുമാർക്കും ജാമ്യം ലഭിച്ചു. റിമാൻഡ് കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റിലായതിന് ശേഷം […]

രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തലിന് എല്ലാ കേസുകളിലും ജാമ്യം. ഇതോടെ റിമാന്‍ഡിലുള്ള രാഹുല്‍ ഇന്ന് തന്നെ പുറത്തിറങ്ങും. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് എല്ലാ കേസുകളിലും ജാമ്യം ലഭിക്കുന്നത്. ഏറ്റവും ഒടുവിലായി അല്പം മുമ്പാണ് സിജെഎം കോടതി രാഹുലിനെതിരായ കേസില്‍ ജാമ്യം അനുവദിച്ചത്. നേരത്തെ മൂന്നു കേസുകളില്‍ രാഹുലിന് […]
Be the first to comment