സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ നീട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ജൂണ്‍ 30 വരെ നീട്ടി. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ലീവ് സറണ്ടര്‍ നീട്ടിയത്. ഇതോടെ സാമ്പത്തിക  വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30-വരെ ലീവ് സറണ്ടറിന് അപേക്ഷിക്കാനാവില്ല.

സാധാരണഗതിയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നു മുതൽ ബാക്കിയുള്ള ലീവ് സറണ്ടർ ചെയ്ത് പണം വാങ്ങാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സർക്കാർ ലീവ് സറണ്ടറിൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ലീവ് സറണ്ടർ വഴി സർക്കാരിനുണ്ടാകുന്ന അധിക ചെലവ് ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, മുൻസിപ്പൽ കണ്ടിജന്റ് എംപ്ലോയീസ്, പാർട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ്, ഓഫീസ് അറ്റൻഡേഴ്സ്, മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതിപക്ഷനേതാവിന്റെയും പേഴ്സണൽ സ്റ്റാഫിലുള്ള പാചകക്കാർ എന്നിവരെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*