ഏറ്റുമാനൂർ: മാന്നാനം സേവാസമിതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് ഏപ്രിൽ 30ന് നടക്കും. മാന്നാനം എസ് എൻ വി എൽ പി സ്ക്കൂൾ ഹാളിൽ രാവിലെ 7.30 മുതലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മെമ്പർ അമ്പിളി പ്രദീപ് ഉദ്ഘാടനം ചെയ്യും. സേവാസമിതി പ്രസിഡൻറ് സാബു കെ കൊട്ടാരത്തുംകുഴി അദ്ധ്യക്ഷനായിരിക്കും. അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം ഷാജി ജോസഫ്, മാന്നാനം എസ് എൻ ഡി പി ശാഖാ പ്രസിഡൻ്റ് സജീവ്കുമാർ കെ, സെക്രട്ടറി എൻ കെ മോഹൻദാസ്, സേവാസമിതി സെക്രട്ടറി രതീഷ് പി ആർ പുല്ലുപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.
രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ പ്രമേഹം, രക്തസമ്മർദ്ധം തുടങ്ങിയ രോഗ നിർണ്ണയങ്ങൾ പൊതുജനങ്ങൾക്ക് സൗജന്യമായിരിക്കും. കൊളസ്ട്രോൾ, തൈറോയിഡ്, കരൾ, വൃക്കരോഗങ്ങൾ തുടങ്ങിയവയുടെ നാനൂറോളം പരിശോധനകൾ നടത്തുന്നതിന് ക്യാമ്പിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
Be the first to comment