വിക്ടർ ടി തോമസ് ഇന്ന് ബിജെപിയില്‍ ചേർന്നു

പാര്‍ട്ടി വിട്ട കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് വിക്ടർ ടി തോമസ് ബിജെപിയില്‍ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.
വിക്ടര്‍ ടി തോമസ്, ജോണി നെല്ലൂരിന്റെ എന്‍പിപിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായിരുന്നു. എന്നാല്‍ അദ്ദേഹം നേരിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു.

കാലുവാരുന്നതിൽ ഏറ്റവും വലിയ മത്സരമാണ് യുഡിഎഫിൽ നടക്കുന്നതെന്ന് വിക്ടർ ടി തോമസ് കുറ്റപ്പെടുത്തി. കേരളത്തിന്റെ വികസനമാണ് ലക്ഷ്യം അതിനാലാണ് ബിജെപിയിൽ ചേർന്നതെന്നും പാർട്ടി പ്രവേശനത്തിന് പിന്നാലെ വിക്ടർ പറഞ്ഞു.

കേരള കോണ്‍ഗ്രസ് (ജോസഫ്) പത്തനംതിട്ട ജില്ല പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്ന വിക്ടര്‍ ടി തോമസ് യുഡിഎഫ് നേതാക്കള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചെന്നും പാര്‍ട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് താനെന്നും രാജിക്ക് പിന്നാലെ പ്രതികരിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*