ജവാന്‍ പ്രീമിയം ട്രിപ്പിൾ എക്‌സ് റം വരുന്നു; ഒരു ദിവസം 15,000 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കും

പത്തനംതിട്ട: പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ പുതുതായി സ്ഥാപിച്ച രണ്ട് ബെല്‍റ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മന്ത്രി എംബി രാജേഷാണ് നിര്‍വഹിച്ചു. 4.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ ബെല്‍റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ ഒരു ദിവസം 15,000 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാനാവും. രണ്ട് മാസത്തിനുള്ളില്‍ ജവാന്‍ പ്രീമിയം ട്രിപ്പിള്‍ എക്‌സ് റം ഉത്പാദിപ്പിക്കാനുള്ള നടപടികളാണ് പൂര്‍ത്തിയാകുന്നത്. നിലവില്‍ ജവാന്‍ സ്‌പെഷ്യല്‍ റം ഒരു ലിറ്റര്‍ കുപ്പികളിലാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. പുതിയതായി 750, 500 മില്ലികളില്‍ വീതമുള്ള കുപ്പികളിലും വിതരണം ചെയ്യും.

1954-ല്‍ ഇന്ത്യന്‍ മിലിറ്ററി കാന്റീലേക്കുള്ള മദ്യ നിര്‍മ്മാണം ഇവിടെ ആരംഭിച്ചിരുന്നു. ഇതാണ് ഇവിടെ ഉദ്പാദിപ്പിക്കുന്ന മദ്യത്തിന് ജവാന്‍ എന്ന പേര് ലഭിക്കാനുള്ള കാരണം.

Be the first to comment

Leave a Reply

Your email address will not be published.


*