അതിരമ്പുഴ : നാലു വർഷങ്ങൾക്ക് ശേഷം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇടവക ദിനം ആചരിക്കുന്നു. 2023 ഏപ്രിൽ 30 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് വി.കുർബാനയെ തുടർന്ന് സെന്റ് സെബാസ്റ്റ്യൻ എ.സി. കൺവെൻഷൻ സെന്ററിൽ വച്ച് ‘ഇമ്മിണി ബല്യ കുടുംബം’ എന്ന പേരിൽ നടത്തപ്പെടുന്ന ഇടവക ദിന പരിപാടികളുടെ ഉദ്ഘാടനം ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മാർ സേവേറിയോസ് പിതാവ് നിർവഹിക്കും. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ, ശ്രീ. തോമസ് ചാഴികാടൻ എം പി എന്നിവർ സന്നിഹിതരായിരിക്കും.
ഇടവകാംഗങ്ങളിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർ, 95 വയസ്സിനു മുകളിൽ പ്രായമായവർ, വിവാഹത്തിന്റെ 25, 50 വർഷങ്ങൾ പൂർത്തിയാക്കിയവർ, 2000 -നു ശേഷം വിവാഹിതരായ നാലോ അതിലധികമോ മക്കളുള്ളവവർ തുടങ്ങിയവരെ ആദരിക്കും. തുടർന്ന് വിവിധ കലാപരിപാടികളും, സ്നേഹവിരുന്നും നടക്കും.
2800 ലധികം കുടുംബങ്ങൾ ഒത്തുചേരുന്ന അതിരമ്പുഴ ഇടവകദിനം, ഇത്തവണ വളരെ മികച്ച രീതിയിൽ നടത്താനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നതെന്ന് വികാരി ഫാ.ഡോ.ജോസഫ് മുണ്ടകത്തിലും, ജനറൽ കൺവീനർ ഫാ. നൈജിൽ തൊണ്ടിക്കാകുഴിയിലും അറിയിച്ചു.
Be the first to comment