കോട്ടയം : വാഹന അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്ത കുടുംബത്തിന് ഡി വൈഎഫ് ഐ വീട് നിർമ്മിച്ച് നല്കും. ബിഎസ് സി വിദ്യാർത്ഥിനിയായ സഹോദരിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും ഡി വൈ എഫ് ഐ കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
കോട്ടയം പുത്തനങ്ങാടി ആലുംമൂട് പ്ലാത്തറയിൽ കൈലാസ് നാഥാണ് കഴിഞ്ഞ ദിവസം വാഹാനാപകടത്തിൽ മരിച്ചത്. തുടർന്ന് അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. രോഗികളായ എട്ട് പേർക്ക് കൈലാസ് നാഥിന്റെ ആന്തരികാവയവങ്ങൾ പുതുജീവൻ നല്കി. കോട്ടയം പുത്തനങ്ങാടി മേഖലയിലെ ഡി വൈ എഫ് ഐ ആലുംമൂട് യൂണിറ്റ് അംഗം ആയിരുന്നു കൈലാസ് നാഥ്.
കുടുംബത്തെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, കേന്ദ്ര സെക്രട്ടറിയേറ്റംഗം ജയ്ക് സി തോമസ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ മഹേഷ് ചന്ദ്രൻ, സതീഷ് വർക്കി, അനീഷ് അന്ത്രയോസ്, ടി എസ് ശരത്, പ്രവീൺ തമ്പി, അരുൺ, സദാനന്ദനായ്ക് എന്നിവർ സന്ദർശിച്ചു.
Be the first to comment