സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.
തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാകും മഴ കനക്കുക. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപ്നോടും ചേർന്ന് നിലനിൽക്കുന്ന ചക്രവാത ചുഴിയും അതിനെ തുടർന്നുള്ള ന്യുനമർദ്ദപാത്തിയുടെയും സ്വാധീനമാണ് സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വേനൽ മഴ കനക്കാൻ കാരണം.
ഉച്ചയ്ക്ക് ശേഷം ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയുള്ള മഴയ്ക്കാണ് സാധ്യത. അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
Be the first to comment