എന്‍സിപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് സുപ്രിയ സുലേ?; പിന്തുണച്ച് രാഹുലും സ്റ്റാലിനും

ന്യൂഡല്‍ഹി: സുപ്രിയ സുലേ എംപി എന്‍സിപി ദേശീയ അദ്ധ്യക്ഷ ചുമതല ഏറ്റെടുത്തേക്കും. ശരദ് പവാര്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ഉത്തരവാദിത്തം മകളിലേക്ക് എത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഇതിനകം സുപ്രിയക്ക് ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പിന്തുണ അറിയിച്ച് സുപ്രിയ സുലേയുമായി ഫോണില്‍ സംസാരിച്ചെന്നാണ് വിവരം.

അപ്രതീക്ഷിതമായിരുന്നു ശരദ് പവാറിന്റെ രാജി പ്രഖ്യാപനം. തന്റെ ആത്മകഥാ പ്രകാശനത്തിനിടെ രാജി പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ്, ഭാവി തീരുമാനങ്ങള്‍ പുതുതായി രൂപീകരിച്ച സമിതി തീരുമാനിക്കുമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അതി വൈകാരികമായിരുന്നു അണികളുടെ പ്രതികരണം. സുപ്രിയ സുലേ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പുതിയ സമിതി നാളെ ചേരുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*