കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ റോഡുകൾ പുനർ നിർമിക്കുന്നതിനും നിര്‍മ്മാണം പൂര്‍ത്തിയാക്കി 5 വര്‍ഷം കഴിഞ്ഞ റോഡുകളുടെ പരിപാലനത്തിനുമായി 28.32 കോടി രൂപ കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തില്‍ നിന്ന് അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി.
മാണികാവ് – വട്ടീന്തുങ്കല്‍ – വട്ടക്കുന്ന് റോഡ് (4.59 കി.മി, 3.67 കോടി രൂപ), ചെമ്മനാകുന്ന് – മടക്കരിപ്പാവ്- പള്ളിക്കുന്ന് – മറ്റപ്പള്ളിക്കുന്ന് – മുളക്കുളം റോഡ് (5.86 കി.മി, 4.76 കോടി രൂപ), ആയാംകുടി – എഴുമാന്തുരുത്ത് – ആട്ടക്കല്‍ – കടുത്തുരുത്തി റോഡ് (3.37 കി.മി, 2.78 കോടി രൂപ), ചേര്‍പ്പുങ്കല്‍ – മരങ്ങാട്ടുപിള്ളി – എടാട്ടുമന – മണ്ടുപാടം – നെല്ലിപ്പുഴ – ഇട്ടിയപ്പാറ – പ്രാര്‍ത്ഥനാഭവന്‍ റോഡ് (3.9 കി.മി, 3.24 കോടി രൂപ), കുളങ്ങരപ്പടി – ചുണ്ടലിക്കാട്ടില്‍ പടി – തറപ്പേല്‍പ്പടി റോഡ് (3.29 കി.മി, 2.54 കോടി രൂപ), മടയകുന്ന് – കുറവിലങ്ങാട് – കുര്യം – വില്ലോനികുന്നം റോഡ് ( 4.91 കി.മി, 4.48 കോടി രൂപ) എന്നീ റോഡുകളാണ് പുനർ നിർമിക്കുക. വെള്ളൂര്‍ പഞ്ചായത്തിലെ സ്രാകുഴി-പുലിമുഖം റോഡിന് (1.23 കി. മി) 21.59 ലക്ഷം രൂപയും, പൊതി-വെള്ളൂര്‍ റോഡിന് (3.79 കി. മി) 51.06 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
അടുത്ത അഞ്ചു വര്‍ഷത്തെ പരിപാലനത്തിനായാണ് ഈ റോഡുകൾക്ക് തുക അനുവദിച്ചിരിക്കുന്നത്. കേരള സംസ്ഥാന റൂറല്‍ റോഡ് ഡവലപ്പ്മെന്റ് ഏജന്‍സി ഉടന്‍ തന്നെ റോഡുകള്‍ ടെന്‍ഡര്‍ ചെയ്ത് നിര്‍മ്മാണ ജോലികള്‍ ആരംഭിക്കും.
Be the first to comment