പുതുപ്പള്ളി പള്ളി പെരുന്നാളിൽ കരിമരുന്ന് കലാപ്രകടനത്തിന് അനുമതിയില്ല

കോട്ടയം: പുതുപ്പള്ളി സെന്റ്  ജോർജ് ഓർത്തഡോക്‌സ് പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് മേയ് ഏഴിനു നടത്താനിരുന്ന കരിമരുന്ന് കലാപ്രകടനത്തിന് ലൈസൻസ് അനുമതി നിഷേധിച്ചതായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

കരിമരുന്ന് പ്രകടനത്തിനുള്ള എൽഇ-3 ലൈസൻസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അപേക്ഷകനെ നേരിൽ കേൾക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാരിന്റെ വാണിജ്യ വൃവസായ വകുപ്പു പുറപ്പെടുവിച്ചിട്ടുള്ള പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം കരിമരുന്ന് കലാപ്രകടനം നടത്തുന്നതിന് അനുമതി നൽകാനാവില്ല എന്നും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*