താനൂര്‍ ദുരന്തം : നാസറുമായി പൊലീസ് സംസാരിച്ചു, കീഴടങ്ങാന്‍ നിര്‍ദേശം

താനൂരിലെ അപകടമുണ്ടായ ബോട്ടിന്റെ ഉടമ നാസറുമായി പൊലീസ് സംസാരിച്ചുവെന്ന് സൂചന. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റമാണ് നാസറിനെതിരെ ചുമതത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചതായും സൂചനയുണ്ട്. അത് കൊണ്ട് ഉടന്‍ കീഴടങ്ങാനാണ് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനെ കാണാന്‍ നാസര്‍ കൊച്ചിയിലെത്തിയിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായിരുന്നു.

ഹൈക്കോടതിയില്‍ നിന്നുമുളള പ്രമുഖ അഭിഭാഷകരുടെ നിയമോപദേശം ലഭിച്ചതിന് ശേഷം കീഴടങ്ങാനാണ് ഇയാള്‍ തിരുമാനിച്ചിരിക്കുന്നതെന്നും അറിയുന്നു. നാസര്‍ കൊച്ചിയിലുണ്ടെന്ന് മനസിലായിട്ടും എന്ത് കൊണ്ട് പൊലീസ് അറസ്റ്റുചെയ്യുന്നില്ലന്നത് ദുരൂഹമായി തുടരുന്നു. ഇയാള്‍ക്ക് പിന്നില്‍ ഉന്നതരായ ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെടുന്നുണ്ട് എന്നത് കൊണ്ടാണ് കാറും ഫോണും സഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടും നാസറിനെ പൊലീസ് പിടിക്കാത്തതെന്ന ആരോപണവും ഉണ്ട്. 

 

Be the first to comment

Leave a Reply

Your email address will not be published.


*