
കോട്ടയം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ 11-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ദിനത്തിൽ ജില്ലയിലെ 78 യൂണിറ്റുകളിൽ പതാക ഉയർത്തി.
ജില്ലാ തല ഉദ്ഘാടനം കോട്ടയം ഗാന്ധിസ്ക്വയർറിൽ സമിതി ജില്ലാ ട്രഷറർ പി എ അബ്ദുൾ സലിം നിർവഹിച്ചു. സമിതി ജില്ലാ വൈസ് പ്രസിഡന്റ് അന്നമ്മ രാജു അധ്യക്ഷത വഹിച്ചു. സമിതി ജില്ല കമ്മിറ്റി അംഗം രാജേഷ് കെ മേനോൻ സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി എം കെ സുഗതൻ നന്ദിയും പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ല സെക്രട്ടറി അബ്ദുൾ സത്താർ , സമിതി ജില്ല കമ്മിറ്റി അംഗങ്ങളായ കെ വി സെബാസ്റ്റ്യൻ , റ്റി ജെ മാത്യു തെങ്ങുംപ്ലാക്കൽ , സന്തോഷ് കുമാർ ,അബ്ദുൾ ഖാദർ എന്നിവർ പ്രസംഗിച്ചു.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ 11-ാം സംസ്ഥാന സംമ്മേളനം മെയ് 23 മുതൽ 25 വരെ കോഴിക്കോട് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനവും മുൻ മന്ത്രി ഡോ.തോമസ് ഐസക്ക് പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്യും.
Be the first to comment