തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർസീരിസായി കെ എൽ 99 അനുവദിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും. ബുധനാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാനാണ് പ്രത്യേക സീരിസ് ഏർപ്പെടുത്തുന്നത്. കെഎസ്ആർടിസി ദേശസാത്കൃതവിഭാഗത്തിന് കെ എൽ 15 അനുവദിച്ചത് പോലെ പ്രത്യേക ഓഫീസും ഇതിനായി തുറക്കും.
കെ എൽ 99-എ സംസ്ഥാന സർക്കാരുകൾക്കും, കെ എൽ 99-ബി സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും കെ എൽ 99-സി തദ്ദേശ സ്ഥാപനങ്ങൾക്കും, കെ എൽ 99-ഡി പൊതുമേഖല സ്ഥാപനങ്ങൾക്കും നൽകും.
Be the first to comment