‘അവതാർ ദി വേ ഓഫ് വാട്ടർ’ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ  കാത്തിരിപ്പിനൊടുവില്‍ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ‘അവതാർ ദി വേ ഓഫ് വാട്ടർ’ എന്ന ചിത്രത്തിന്‍റെ ഒ.ടി.ടി  റിലീസ് തീയതി പ്രഖ്യാപിച്ചു. പുത്തൻ റെക്കോർഡുകൾ തീർത്ത് ബോക്സോഫീസിൽ ചരിത്രം കുറിച്ച സിനിമ 2023 ജൂൺ ഏഴിന് ചിത്രം ഒ.ടി.ടിയിലെത്തും.

ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്.

റിലീസ് കഴിഞ്ഞു ആറുമാസത്തിന് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. പതിമൂന്ന് കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് ദി വേ ഓഫ് വാട്ടർ 2022 ഡിസംബർ 16 ന് റിലീസ് ചെയ്തത്. ജെയ്‌ക്കും നെയ്‌ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്തോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്. 

‘അവതാർ ദി വേ ഓഫ് വാട്ടർ’ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ഇന്ത്യയിൽ റിലീസ് ചെയ്തിരുന്നു. സാം വെര്‍ത്തിങ്ടണ്‍, സോയി സാല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗേര്‍ണ്ണി വീവര്‍ എന്നിവര്‍ക്കൊപ്പം കേറ്റ് വിന്‍സ്ലറ്റും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീണ്ട 23 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു കേറ്റ് വിന്‍സ്ലറ്റ് കാമറൂണിനൊപ്പം സിനിമചെയ്യുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*