വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗിന് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.
അമ്മയുമൊത്ത് ഓട്ടോയിൽ സഞ്ചരിക്കവെ തോട്ടയ്ക്കാട് വടകോട്ട്കാവ് കുന്നത്ത്കോണം പാലത്തിനു സമീപം വളവിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണംവിട്ട് ഓട്ടോ മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സാരംഗ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് സാരംഗ് മരണത്തിനു കീഴടങ്ങിയത്. ആലംകോട് വഞ്ചിയൂർ നികുഞ്ജം വീട്ടിൽ പി ബിനേഷ്കുമാർ, ജി ടി രജനി ദമ്പതിമാരുടെ മകനാണ്. ആറ്റിങ്ങൽ ജിഎംബിഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥിയായ സാരംഗ് പരീക്ഷാഫലത്തിനായി കാത്തിരിക്കുകയായിരുന്നു.
മസ്തിഷ്ക മരണമടഞ്ഞ സാരംഗ് 6 പേര്‍ക്കാണ് പുതുജീവിതമായത്. സാരംഗിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവ്, രണ്ട് കോർണിയ എന്നിവയാണ് ദാനം നൽകിയത്.
Be the first to comment