ഒറ്റപ്പെട്ട അവസ്ഥയിൽ മുതിര്‍ന്ന പൗരന്മാരുടെ സഹായത്തിന് എല്‍ഡര്‍ലൈന്‍ പദ്ധതി

മുതിര്‍ന്ന പൗരന്മാരുടെ പരാതികള്‍ പരിഹരിക്കുന്നതിനും, സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കുന്നതിനുമായി കേന്ദ്ര സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള പദ്ധതിയാണ് എല്‍ഡര്‍ലൈന്‍. 14567 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് സാമൂഹിക നീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍,ആശുപത്രികള്‍, വൃദ്ധസദനങ്ങള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയ സംവിധാനങ്ങളുടെ സംയുക്ത സഹകരണത്തോടെ രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് എല്‍ഡര്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. പദ്ധതി തുടങ്ങി ഒരു വര്‍ഷക്കാലയളവില്‍ 33,075 ഫോണ്‍കോളുകളില്‍ ഏഴായിരത്തോളം പേര്‍ക്ക് സഹായം നല്‍കി.

ഏത് മൊബൈല്‍ നെറ്റ് വര്‍ക്കില്‍ നിന്നും മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ പൊതുജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.എല്‍ഡര്‍ ലൈന്‍ പദ്ധതിയിലൂടെ അഗതികളായ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ദുരിതബാധിതര്‍ക്ക് കൗണ്‍സിലിംഗ് സഹായം,നിയമ സഹായം എന്നിവയും ഉറപ്പ് നല്‍കുന്നു. ആരില്‍ നിന്നെങ്കിലും മോശമായ പെരുമാറ്റമോ ഉപദ്രവമോ ഉണ്ടായാല്‍ പരിഹാരം ആവശ്യപ്പെടാം. 60 വയസ് മുതലുള്ളവര്‍ക്കു സേവനം ലഭിക്കും. ഫോണിലൂടെയുള്ള സംശയ നിവാരണത്തിന് കാള്‍ ഓഫീസര്‍മാരും, നേരിട്ടുള്ള ഇടപെടലുകള്‍ക്കായി ഫീല്‍ഡ് റെസ്‌പോണ്‍സ് ഓഫീസര്‍മാരും ലീഡേഴ്‌സും പ്രൊജക്ട് മാനേജരും അഡ്മിന്‍ /ഫിനാന്‍സ് ഓഫീസറും അടങ്ങുന്നതാണ് എല്‍ഡര്‍ലൈന്‍ ടീം.

Be the first to comment

Leave a Reply

Your email address will not be published.


*