കോട്ടയം: കൊട്ടാരക്കരയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ വീട്ടിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സന്ദർശിച്ചു. കോട്ടയം കുറുപ്പന്തറയിലുള്ള വീട്ടിൽ വൈകുന്നേരം ആറുമണിയോടെയായിരുന്നു സന്ദർശനം. വന്ദനയുടെ സ്മൃതി കുടീരത്തിൽ മന്ത്രി പുഷ്‌പ്പച്ചന നടത്തി.
കേന്ദ്ര മന്ത്രി വി മുരളീധരനും സ്മൃതി ഇറാനിക്കൊപ്പം വന്ദനയുടെ വീട്ടിൽ എത്തിയിരുന്നു. വന്ദനയുടെ മാതാപിതാക്കളായ ജി. മോഹൻദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഏകദേശം ഒരു മണിക്കൂറോളം ഇരുവരും ചെലവഴിച്ചു.
Be the first to comment