ത്രിപുരയുടെ പുതിയ സംസ്ഥാന ടൂറിസം അംബാസഡറായി സൗരവ് ഗാംഗുലിയെ നിയമിച്ചു. താരം ടൂറിസം മന്ത്രി സുശാന്ത ചൗധരിയുമായി കൊൽക്കത്തയിലെ വസതിയിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
It's a matter of great pride that former captain of Indian cricket team Shri Sourav Ganguly Ji has accepted our proposal to be the Brand Ambassador of Tripura Tourism. Had a telephonic conversation with him today.
I am confident that Shri Ganguly Ji's participation will… pic.twitter.com/1QwRmXh7T9
— Prof.(Dr.) Manik Saha (@DrManikSaha2) May 23, 2023
“ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ശ്രീ സൗരവ് ഗാംഗുലി ത്രിപുര ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറാകാനുള്ള ഞങ്ങളുടെ നിർദ്ദേശം അംഗീകരിച്ചത് അഭിമാനകരമാണ്. ഇന്ന് അദ്ദേഹവുമായി ടെലിഫോണിൽ സംഭാഷണം നടത്തി. ഗാംഗുലിയുടെ പങ്കാളിത്തം തീർച്ചയായും സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് ഉത്തേജനം നൽകുമെന്ന് ആത്മവിശ്വാസമുണ്ട്.”- ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.
സംസ്ഥാനത്തെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ടൂറിസം മന്ത്രി സുശാന്ത ചൗധരി പറഞ്ഞു.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്തയാളായി അറിയപ്പെടുന്ന സൗരവ് ഗാംഗുലിക്ക് വർഷങ്ങളായി പശ്ചിമ ബംഗാൾ സർക്കാരിൽ നിന്ന് അത്തരം നിർദ്ദേശങ്ങളൊന്നും ലഭിക്കാത്തതിനാൽ ത്രിപുരയുടെ ഈ നീക്കത്തിന് പ്രാധാന്യമുണ്ട്. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ ബംഗാളിന്റെ ബ്രാൻഡ് അംബാസഡറാക്കിയിരുന്നു.
Be the first to comment