തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. എൽഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും സീറ്റ്. ഒരു സീറ്റ് നേടി ബിജെപി. മൂന്ന് വീതം സീറ്റുകൾ ഇരുമുന്നണികളും പിടിച്ചെടുത്തു. പുത്തൻതോട് വാർഡ് നിലനിർത്തിയതോടെ കോട്ടയം മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് ഭരണം തുടരും. തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡ് എൽഡിഎഫ് നിലനിർത്തി. കോഴിക്കോട് കോർപ്പറേഷനിലെ സീറ്റ് എൽഡിഎഫും കണ്ണൂർ കോർപ്പറേഷനിലെ സീറ്റ് യുഡിഎഫും നിലനിർത്തി. 

കോട്ടയത്തെ പൂഞ്ഞാറിലും വ‌‌യനാട്ടിലെ പുതുപ്പാടിയിലും എൽഡിഎഫിന് മിന്നും ജയം. പൂഞ്ഞാർ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പെരുന്നിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജനപക്ഷത്ത് നിന്നും സിപിഎം വാര്‍ഡ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു അശോകന്‍ 12 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപി പിന്തുണയോടെ മല്‍സരിച്ച ജനപക്ഷം മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. വയനാട് പതുപ്പാടി പഞ്ചായത്തിൽ എൽഡിഎഫിന് അട്ടിമറി ജയമാണുണ്ടായത്. കനലാട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. 154 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. 

Be the first to comment

Leave a Reply

Your email address will not be published.


*