പാഠപുസ്തകത്തിൽ നിന്ന് വീണ്ടും പാഠഭാഗങ്ങൾ ഒഴിവാക്കി എൻസിഇആർടി. പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നീ ഭാഗങ്ങൾ ഒഴിവാക്കി. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണ് നടപടി എന്നാണ് വിശദീകരണം.
പാഠഭാഗങ്ങളിലെ ആവർത്തനം ഒഴിവാക്കുക, അപ്രധാനമായ പാഠഭാഗങ്ങൾ, പ്രയാസമേറിയ ഭാഗങ്ങൾ എന്നീ കാരണങ്ങളും കൊവിഡ് കാലത്തിനു ശേഷം വിദ്യാർഥികളുടെ പഠനഭാരം ലഘൂകരിക്കേണ്ടത് അത്യാവശ്യമാണ് എന്നതും ചൂണ്ടികാട്ടിയാണ് എൻസിഇആർടി പാഠഭാഗങ്ങൾ ഒഴിവാക്കിയത്. ഗാന്ധിവധം, മുഗൾ സാമ്രാജ്യം, ഗുജറാത്ത് കലാപം, ഡാർവിന്‍റെ പരിണാമ സിദ്ധാന്തം തുടങ്ങിയ ഭാഗങ്ങൾ നേരത്തെ ഒഴിവാക്കിയിരുന്നു.
Be the first to comment