കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് ഇനി മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കും.
ഡ്രൈവറും മുൻ സീറ്റിലിരിക്കുന്നവരുമാണ് സീറ്റ് വെൽറ്റ് ധരിക്കേണ്ടതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. സെപ്റ്റംബർ ഒന്നു മുതലാവും നിയമം പ്രാബല്യത്തിലാവുക.
ഹെവി വാഹനങ്ങളിലെ ഡ്രൈവർമാരും മുൻ സീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ എഐ ക്യാമറ കണ്ടെത്തും. ഇവർക്ക് നോട്ടീസ് നൽകുമെന്നും മന്ത്രി അറിയിച്ചു.
Be the first to comment