നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു; രണ്ടു പേർക്ക് ഒന്നാം റാങ്ക്, കേരളത്തില്‍ നിന്ന് ആര്യയ്ക്ക് ഒന്നാം റാങ്ക്

ദേശീയ തലത്തിൽ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം പുറത്തു വന്നു. രണ്ടു പേർ ചേർന്ന് ഒന്നാം റാങ്ക് പങ്കിട്ടു. 99.99 ശതമാനം സ്കോറോടെയാണ് തമിഴ്നാട്ടിൽ നിന്നുള്ള പ്രബനും ആന്ധ്രാ പ്രദേശിൽ നിന്നുള്ള ബോറ വരുൺ ചക്രവർത്തിയും ഒന്നാം റാങ്ക് സ്വന്തമാക്കിയത്. തമിഴ്നാട് സ്വദേശി കൗസ്തവ് ബൗരിക്കാണ് മൂന്നാം റാങ്ക്. കേരളത്തിൽ ഒന്നാമതെത്തിയത് 23-ാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി ആർ.എസ്.ആര്യയാണ്.

ആദ്യ 50 റാങ്കുകളിൽ 40ഉം ആൺകുട്ടികളാണ്. 720ൽ 711 മാർക്കാണ് ആര്യ നേടിയത്. പൊലീസ് ഉദ്യാഗസ്ഥനായ രമേശ് ബാബുവിന്റെയും ഷൈമയുടെ മകളാണ്. താമരശേറി അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം, കഴിഞ്ഞ ഒരു വർഷമായി പാലാ ബ്രില്യന്റ് കോച്ചിങ് സെന്ററിൽ പരിശീലനം നടത്തിവരികയായിരുന്നു.

പരീക്ഷ എഴുതിയ 20.38 ലക്ഷം പേരിൽ 11.45 ലക്ഷം പേർ യോഗ്യത നേടി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ യോഗ്യത നേടിയത് ഉത്തർപ്രദേശിൽ നിന്നാണ്  1.39 ലക്ഷം പേർ. രണ്ടാം സ്ഥാനം മഹാരാഷ്ട്ര ( 1.31 ലക്ഷം)യ്ക്കും മൂന്നാം സ്ഥാനം രാജസ്ഥാനുമാണ് ( ഒരു ലക്ഷം).
ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം https://neet.nta.nic.in എന്ന ഒഫിഷ്യൽ വെബ്സൈറ്റിൽ ഫലം ലഭ്യമാകും.

Be the first to comment

Leave a Reply

Your email address will not be published.


*