ഇന്ന് ലോക രക്തദാന ദിനം. രക്തദാനം മഹാദാനം എന്ന സന്ദേശം ഓര്‍മ്മപ്പെടുത്തി എല്ലാ വര്‍ഷവും ജൂണ്‍ 14ന് ലോക രക്ത ദാന ദിനമായി ആചരിക്കുന്നു. ‘രക്തം നല്‍കുക, പ്ലാസ്മ നല്‍കുക, ജീവിതം പങ്കിടുക, ഇടയ്ക്കിടെ പങ്കിടുക’ എന്നതാണ് ഈ വര്‍ഷത്തെ രക്തദാന ദിന സന്ദേശം. ആളുകളെ രക്തം ദാനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക, ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുക എന്നതുമാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ഈ ലക്‌ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിൻസ് കുര്യൻ, ജിക്കു മാത്യു, ബോണി രാജു, സെബിൻ ബാബു, സിറിൽ ജോൺസ്, ജോഫിൻ സിറിയക് അടക്കം ഇരുപതോളം പ്രവർത്തകർ ഇന്ന് രക്തദാനത്തിൽ പങ്കാളികളായത്. ഇന്നത്തെ തലമുറയ്ക്ക് ഈ രക്തദാന ദിനത്തിൽ ഒരു മാതൃകയായിരിക്കുകയാണ് അതിരമ്പുഴയിലെ ഈ ചെറുപ്പക്കാർ.
നിത്യേനയുണ്ടാകുന്ന റോഡപകടങ്ങള്‍, ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍, ശസ്ത്രക്രിയകള്‍, പ്രസവം തുടങ്ങിയ സന്ദര്‍ഭങ്ങളിലും, ക്യാന്‍സര്‍, ഡെങ്ക്യു, ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രോഗാവസ്ഥകളിലും, ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി രക്തമോ, രക്തഘടകങ്ങളോ ആവശ്യമായി വരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്തം ആവശ്യമായി വരുന്നവരുടെ ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ സന്നദ്ധ രക്തദാനത്തിലൂടെ മാത്രമേ കഴിയൂ എന്ന സന്ദേശമാണ് ഈ ചെറുപ്പക്കാർ മുന്നോട്ടു വെയ്ക്കുന്നത്.
Be the first to comment