അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നവീകരിച്ച റോസറി ഗാർഡിന്റെ വെഞ്ചിരിപ്പ് കർമ്മം നടന്നു; വീഡിയോ

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നവീകരിച്ച റോസറി ഗാർഡിന്റെ വെഞ്ചിരിപ്പ് കർമ്മം നടന്നു. റവ ഫാ ഡോ. ജോസഫ് മുണ്ടകത്തിൽ വെഞ്ചിരിപ്പ് കർമ്മങ്ങൾക്കു നേതൃത്വം നൽകി.  ജപമാലയുടെ എല്ലാ രഹസ്യങ്ങളുടെയും ശിൽപ്പാവിഷ്കാരം നടത്തിയിട്ടുള്ള ഈ റോസറി ഗാർഡൻ, ലുത്തിനിയായുടെ ശിൽപ്പാവിഷ്കാരം ഉൾക്കൊള്ളിച്ചിട്ടുള്ള ഏഷ്യയിലെ ആദ്യത്തെ റോസറി ഗാർഡനാണ്.

മുൻപ് ഇവിടെ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. പ്രാർത്ഥനാന്തരീക്ഷം ഒരുക്കി നവീകരിച്ച റോസറി ഗാർഡനിൽ വിശ്വാസികൾക്ക് പ്രവേശിക്കാൻ നിയന്ത്രണങ്ങളില്ല. കൂടാതെ പരിശുദ്ധ ദൈവമാതാവ് ഉണ്ണീശോയെ കൈകളിലേന്തി നിൽക്കുന്ന അതിമനോഹരമായ ഒരു രൂപവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

വെഞ്ചരിപ്പ് തിരുക്കർമ്മങ്ങളിൽ അസി.വികാരിമാരായ ഫാ. നൈജിൽ സിറിയക് തൊണ്ടിക്കാക്കുഴി, ഫാ. സാജൻ പുളിക്കൽ, ഫാ.ബിനിൽ പഞ്ഞിപ്പുഴ എന്നിവർ സഹകാർമികരായിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*