മാന്നാനം: മഹാകവി കുമാരനാശാൻ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കുമാരനാശാൻ്റെ നൂറ്റി അൻപതാം ജന്മവാർഷികവും ലൈബ്രറിയുടെ അൻപതാം വാർഷികവും നടത്തി. ഏറ്റുമാനൂർ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയിംസ് കുര്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി രക്ഷാധികാരി എ സുകുമാരൻ ആദ്ധ്യക്ഷത വഹിച്ചു.
കുമാരനാശാൻ കൃതികളിലെ സാമൂഹിക വീക്ഷണം എന്ന വിഷയത്തിൽ ലൈബ്രറി പ്രസിഡൻറ് എൻ എൻ വിജയൻ സെമിനാർ നയിച്ചു. ലൈബ്രറി കൗൺസിൽ താലൂക് ജോയിൻ്റ് സെക്രട്ടറി ഷൈജു തെക്കുംചേരി , സെക്രട്ടറി കെ ടി ഗോപി, വൈസ് പ്രസിഡൻറ് കുട്ടപ്പൻ മാസ്റ്റർ, ജോയിൻറ് സെക്രട്ടറി ബേബി ജേക്കബ്, മുൻ പ്രസിഡൻറ് സി ആർ ബോസ് കമ്മിറ്റിയംഗങ്ങളായ ഷാജി എം എൻ, ഷിബു സി റ്റി, ഷിനോ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Be the first to comment