ഡെങ്കിപ്പനിക്കെതിരെ പ്രതിരോധം ശക്തമാക്കണം, അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേസുകൾ വർധിക്കുന്നതിലല്ല മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. പരിശോധനകൾ വർധിപ്പിക്കണം. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിംഗ് സെൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ജീവനക്കാർക്ക് പരിശീലനം ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികളുടെ പിന്തുണ ഉറപ്പാക്കും. ഐഎംഎയുമായും ഐഎപിയുമായും ചർച്ച നടത്തും. ജില്ലാതല അവലോകനങ്ങൾ കൃത്യമായി നടത്തി നടപടി സ്വീകരിക്കണം. വരുന്ന ആഴ്ചകളിൽ വെള്ളിശനിഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ പ്രവർത്തനങ്ങൾ ശക്തമാക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾശനിയാഴ്ച ഓഫീസുകൾഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.

വെക്ടർ കൺട്രോൾ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. ആരോഗ്യ പ്രവർത്തകർ മാസ്‌ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. ആശുപത്രിയിൽ നിന്നും രോഗം പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളിൽ കൊതുകുവല ഉപയോഗിക്കണം. ഐസൊലേഷൻ വാർഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്സിസൈക്ലിൻ ഗുളികകൾ വിതരണം ചെയ്യുന്നതിനുള്ള ഡോക്സി കോർണറുകൾ സ്ഥാപിക്കണം. ക്രിറ്റിക്കൽ കെയർ മാനേജ്മെന്റ് സൗകര്യങ്ങൾ ഉറപ്പാക്കണം.

വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ ശുചിയാക്കുന്നത് വഴി കൊതുകിന്‍റെ  സാന്ദ്രത കുറയ്ക്കാനും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങളെ കുറയ്ക്കാനും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. 

Be the first to comment

Leave a Reply

Your email address will not be published.


*