അമുൽ ​ഗേളിന്റെ സൃഷ്ടാവ് സിൽവസ്റ്റർ ഡകൂന അന്തരിച്ചു

അമുല്‍ ബ്രാന്‍ഡ് ഐക്കണായ അമുല്‍ ഗേളിന്റെ സൃഷ്ടാവ് സില്‍വസ്റ്റര്‍ ഡകൂന അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 1966-ൽ ആണ് അമുലിന് വേണ്ടി സില്‍വസ്റ്റര്‍ ഡകൂന പരസ്യ കാമ്പെയിന് തുടക്കം കുറിക്കുന്നത്. പരസ്യ ഏജൻസിയായ എഎസ്പിയുടെ മാനേജിങ് ഡയറക്ടറായിരുന്ന സിൽവസ്റ്റർ ഡകൂനയും കലാസംവിധായകൻ യൂസ്റ്റേസ് ഫെർണാണ്ടസും ചേർന്നാണ് അമുൽ ​ഗേളിനെ രൂപകൽപന ചെയ്തത്.

അമുലിന്റെ ജനപ്രീതി കൂട്ടാന്‍ പോള്‍ക്ക ഡോട്ടുള്ള ഫ്രോക്കും നീല മുടിയും റോസ് കവിളുകളുമുള്ള ‘അമുല്‍ ഗേള്‍’ എന്ന കാര്‍ട്ടൂണ്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. ഇന്നും കാലികപ്രസക്തി ഒട്ടും ചോരാതെ പരസ്യത്തിലെ പെണ്‍കുട്ടി ജനഹൃദയങ്ങളിലുണ്ട്. പ്യൂര്‍ലി ദി ബെസ്റ്റ് എന്നായിരുന്നു അമുല്‍ ബട്ടറിന്റെ ആദ്യ ടാഗ്ലൈന്‍. ഈ ടാഗ്ലൈന് പകരമാണ് ‘ഞങ്ങളുടെ ദൈനംദിന റൊട്ടി: അമുല്‍ വെണ്ണയ്‌ക്കൊപ്പം’ എന്ന വരിയോടെയുള്ള ടാഗ്‌ലൈന്‍ അദ്ദേഹം സൃഷ്ടിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*