
അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിന്റെ മൂന്ന് ദിവസത്തെ തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം 4.30ന് വികാരി റവ.ഫാ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞും നൊവേനയും വിശുദ്ധ കുർബാനയും നടക്കും.
തിരുനാളിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച വൈകുന്നേരം 4.30ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന: ഫാ. വർഗീസ് പഞ്ഞിപ്പുഴ, തുടർന്ന് പ്രസുദേന്തി വാഴ്ച, ടൗൺ ചുറ്റിയുള്ള തിരുനാൾ പ്രദിക്ഷണം, പാച്ചോർ നേർച്ച. ഞാറായഴ്ച രാവിലെ 8.30ന് ലദീഞ്ഞ്, നൊവേന, തിരുനാൾ കുർബാന: റവ. ഡോ. സിറിയക് വേലിയകുന്നുമ്പുറം. തുടർന്ന് കൊടിയിറക്ക്.
Be the first to comment