അതിരമ്പുഴ പള്ളിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും മണിപ്പൂരിലെ സംഘർഷാവസ്ഥക്കുമെതിരെ പ്രാർത്ഥനയും നടന്നു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: നാളെ ലോക ലഹരി വിരുദ്ധദിനം. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനത്തെ ബോധവത്കരിക്കുന്നതിനും ലഹരി വസ്തുക്കളുടെ ലഭ്യത തടയാൻ സർക്കാരുകളെ പ്രേരിപ്പിക്കുന്നതിനും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ അരങ്ങേറുന്ന നരനായാട്ടിനും മതമർദനത്തിനുമെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച്  അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി.  ‘രക്ഷാകവചം’ എന്ന പേരിൽ  എല്ലാവരും കൈകൾ കോർത്ത് പിടിച്ച് മനുഷ്യ ചങ്ങലയായി നിൽക്കുകയും  പ്രതിജ്ഞ എടുക്കുകയും ചെയ്തു. 

ലഹരി ഉപയോഗത്തിനെതിരെ  റീത്ത പള്ളിയിലെ കുട്ടികളുടെ ഫ്ലാഷ് മോബും നടന്നു. വികാരി റവ. ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഫാ. സാജൻ പുളിക്കൽ, ഫാ. നൈജിൽ തൊണ്ടിക്കാംകുഴിയിൽ, ഫാ. ബിനിൽ പഞ്ഞിപ്പുഴ എന്നിവർ നേതൃത്വം നൽകി. 

 

Be the first to comment

Leave a Reply

Your email address will not be published.


*