
ഹിമാചൽ പ്രദേശിലെ സോളനിലും ഹാമിൽപ്പൂരിലുമുണ്ടായ ഉരുൾപൊട്ടലിൽ രണ്ടു മരണം. പത്തു വീടുകൾ ഒലിച്ചുപോയി. വിനോദസഞ്ചാരികളും നാട്ടുകാരുൾപ്പെടെ ഇരുന്നൂറിലധികം പേർ കുടുങ്ങിക്കിടക്കുകയാണ്. മേഖലയിലെ മറ്റു ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
മാണ്ഡി, ബാഗിപൂർ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശത്ത് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ദേശീയ പാതയിൽ പല സ്ഥലത്തും റോഡുകൾ ഇടിഞ്ഞതിനെത്തുടർന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇതുവരെ പത്ത് ട്രെയിനുകൾ റദ്ദാക്കി. നാലു ട്രെയിനുകളുടെ ദൂരം വെട്ടിക്കുറച്ചു. ഏകദേശം ഒരു കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Be the first to comment