തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ഹൈബി; പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപി. ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിലാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചത്. തുടർന്ന് കേന്ദ്ര സർക്കാർ‌ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി.

ഹൈബി ഈഡന്റെ നിർദ്ദേശം അപ്രായോഗികമാണെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി ഇക്കാര്യം ഫയലിലും കുറിച്ചു. 

സംസ്ഥാന രൂപീകരണം മുതൽ തലസ്ഥാനം തിരുവന്തപുരമാണ്. ആവശ്യമായ എല്ലാ സൗകര്യങ്ങളും അവിടെയുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കൊച്ചിയിൽ ഇനിയും വികസിക്കാനുള്ള സാധ്യതകൾക്ക് സ്ഥലപരിമിതിയുണ്ട്. അതിനാൽ തന്നെ ഒരു കാരണവുമില്ലാതെ തലസ്ഥാനം മാറ്റുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*