അതിരമ്പുഴ: മണിപ്പൂരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പു നൽകാൻ കഴിയാത്ത മണിപ്പൂർ ഭരണകൂടത്തെ പിരിച്ചുവിടണമെന്നും കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടു കൊണ്ടു കേരള കോൺഗ്രസ് (എം) അതിരമ്പുഴ മണ്ഡലം കമ്മറ്റി അതിരമ്പുഴ ജംഗ്ഷനിൽ സായാഹ്ന ധർണ്ണ നടത്തി. കേരള കോൺഗ്രസ് എം ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡണ്ട് ജോഷി ഇലഞ്ഞിയിൽ അധ്യക്ഷത വഹിച്ചു.
അതിരുമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൽസമ്മ മാത്യു, എൻ എ മാത്യു, ബൈജു മാതിരമ്പുഴ, ഫ്രാൻസിസ് സലാസ് മാങ്കോട്ടിൽ, ജോസ് പാറക്കളം, സാജൻ തെക്കെപുറം, ജോസ് അഞ്ജലി, ജിമ്മി മാണിക്കത്ത്, ജിൻസ് കുര്യൻ, മണി അമ്മഞ്ചേരി, ഷിജോ ഗോപാലൻ, ജോഷി കരിമ്പിൻകാല, ടോമി ആലഞ്ചേരി, ഷിബു കുടുംബാശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
Be the first to comment